SignIn
Kerala Kaumudi Online
Friday, 19 April 2024 8.13 PM IST

കേന്ദ്ര സർക്കാരിന്റെ നടപടികൾ ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്,​ നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

kk

ന്യൂഡല്‍ഹി: നിതി ആയോഗ് യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ നടപടികൾ ഫെഡറലിസത്തിന് വെല്ലുവിളായകരുതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണം. സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി ഉയർത്തണമെന്നും നിതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്‌തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി ലോലമേഖല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ നിയമപരിഹാരം ഉണ്ടാകണം. അവശ്യ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് വർദ്ധന പിൻവലിക്കണം. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പരിശോധിക്കണം,​ അപകടങ്ങൾ കുറയ്ക്കുന്നതിന് വ്യോമ- റെയിൽ പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CM PINARAYI VIJAYAN, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.