കോഴിക്കോട് : കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച ഏഴാമത് ജില്ലാ കലോത്സവം ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി.സന്തോഷ് പ്രസംഗിച്ചു.ജില്ലാ പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിന്ധു രാജൻ, അനൂപ് തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.പി. രാജേഷ് സ്വാഗതം പറഞ്ഞു. എൻ.ജി.ഒ ആർട്സ് ജില്ലാ കൺവീനർ എസ്. സതീഷ് കുമാർ നന്ദി പറഞ്ഞു. ജില്ലയിലെ പത്ത് ഏരിയകളെ പ്രതിനിധീകരിച്ച് 437 ജീവനക്കാർ മത്സരിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |