ന്യൂഡൽഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി എൻ.ഡി.എ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറിനെ തിരഞ്ഞെടുത്തതായി അറിയിച്ച് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയും ജഗദീപ് ധൻകർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റിൽ ഒപ്പ് വെച്ചു. ഇതിന്റെ പകർപ്പ് സീനിയർ ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ ധർമ്മേന്ദ്ര ശർമ്മയും സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ. ബൂട്ടോലിയും ചേർന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആഗസ്റ്റ് 11 ന് നടക്കുന്ന ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഈ സർട്ടിഫിക്കറ്റ് വായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |