ആലത്തൂർ: വടക്കഞ്ചേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സിയുടെ എല്ലാ
ദീർഘദൂര സർവീസുകളും താലൂക്കാസ്ഥാനമായ ആലത്തൂരിൽ വന്ന് പോകുന്ന വിധം ഷെഡ്യൂൾ ചെയ്യണമെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസ് യോഗം അഭ്യർത്ഥിച്ചു. ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വില 600 രൂപയാക്കണം, അലഞ്ഞു തിരിയുന്ന നായകളുടെ ശല്യം അധികരിക്കുന്നത് നിയന്ത്രിക്കണം, പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച പ്രധാന റോഡുകളുടെ വശങ്ങളിലെ കല്ലും മണ്ണം കുന്നുകൂടി കിടക്കുന്നത് നിരത്തി ഗതാഗതത്തിലെ അപകടാവസ്ഥ ഒഴിവാക്കണം, റൂട്ട് ബസുകളിൽ ടിക്കറ്റ് നിർബന്ധമായും നൽകാൻ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പി. ശിവകുമാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പഴനിമല റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വേലുണ്ണി, എ. ഉസ്മാൻ, പി. മുരളീധരൻ, പി. വിജയൻ, എം. ഹുസൈൻ, കെ. തങ്കവേലു, സി. ദാമോദരൻ, കെ. വേലുസ്വാമി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |