SignIn
Kerala Kaumudi Online
Friday, 20 September 2024 5.23 AM IST

കരുത്തോടെ തിരികെ വരൂവെന്ന് മീനയോട് കൂട്ടുകാരികൾ

Increase Font Size Decrease Font Size Print Page

meena

പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയിൽ കഴിയുന്ന മീനയെ കാണാൻ സൗഹൃദ ദിനത്തിൽ കൂട്ടുകാരികളെത്തി. നടിമാരായ രംഭ, സംഘവി, സംഗീത എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിൽ എത്തിയത്. കൂട്ടുകാരികൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ മീന സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയം ചെയ്തു. ഭർത്താവും സോഫ്‌ട്‌വെയർ എൻജിനിയറുമായ വിദ്യാസാഗറിന്റെ മരണശേഷം സമൂഹമാദ്ധ്യമത്തിൽ നിന്നും അഭിനയത്തിൽ നിന്നും പൊതുപരിപാടികളിൽ നിന്നെല്ലാം മീന വിട്ടുനിൽക്കുകയായിരുന്നു. കൂട്ടുകാരികൾക്കൊപ്പം ചിരിയോടെ നിൽക്കുന്ന മീനയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. എപ്പോഴും ചിരിയോടെ ഇരിക്കൂ. ഞങ്ങളെല്ലാം ഇല്ലേ ,സങ്കടപ്പെടാതിരിക്കൂ. ഈ ചിരി ഇതുപോലെ കാണാൻ വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിച്ചത്. നിങ്ങൾ തിരിച്ചുവരണം. എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ജൂൺ 28നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം. വിഷമഘട്ടത്തിൽ സ്നേഹവും പ്രാർത്ഥനയുമായി കൂടെനിന്ന ആരാധകർക്കും സുഹൃത്തുക്കൾക്കും

മീന നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEENA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.