SignIn
Kerala Kaumudi Online
Friday, 20 September 2024 10.13 PM IST

ആരാധകർ ഇരമ്പി ; വിജയ് ദേവരകൊണ്ട മടങ്ങി

Increase Font Size Decrease Font Size Print Page

vija

ആരാധകരുടെ സ്നേഹം ഇരമ്പിയപ്പോൾ ലൈഗർ സിനിമയുടെ പ്രചാരണത്തിൽ പങ്കെടുക്കാനാവാതെ തെലുങ്ക് യുവ സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ട മടങ്ങി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാണ്. പട്നയിലെ ഒരു കോളേജിൽ പുതിയ ചിത്രമായ ലൈഗറിന്റെ പ്രചാരണാർത്ഥം എത്തിയ വിജയ് ദേവരകൊണ്ടയെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ സംഘാടകർ ഏറെ ബുദ്ധിമുട്ടി. ഇൗ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി വിജയ് ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയത്. കുറച്ച ദിവസങ്ങൾക്ക് മുൻപ് മുംബൈയിലെ പ്രചാരണ പരിപാടിയിലും ആരാധകരുടെ തിരക്കുകാരണം വിജയ് ദേവര കൊണ്ട പങ്കെടുക്കാനാവാതെ ഇറങ്ങിപ്പോന്നിരുന്നു. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച ലൈഗർ മറ്റു അഞ്ചു ഭാഷകളിൽ മൊഴി മാറ്റി എത്തുന്നു. തെലുങ്കിലെ മുൻനിര സംവിധായകരിൽ ഒരാളായ പുരി ജഗന്നാഥ് ആണ് ചിത്രം ഒരുക്കുന്നത്.ബോളിവുഡ് നടി അനന്യ പാണ്ഡേ ആണ് നായിക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIJAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.