ചേർത്തല: വരകാടി റസിഡൻസ് അസോസിയേഷൻ, വനിതാ വിഭാഗം,വി.ആർ.എ ഫോഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് കഞ്ഞി വിതരണവും സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ. പ്രീത, അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ.ജോഷി, ജോയിന്റ് സെക്രട്ടറി ഡി. ദിലീപ്, വനിതാ വിഭാഗം സെക്രട്ടറി ശാരിക പ്രസാദ്, ആർ.സനിൽകുമാർ, എൻ.പ്രസാദ്, പ്രമോദ്,കൃഷ്ണകുമാരി, അർച്ചന അജികുമാർ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ സെക്രട്ടറി ബി.ബാലചന്ദ്രൻ സ്വാഗതവും ട്രഷറർ സഞ്ജു പോക്കാട്ട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |