SignIn
Kerala Kaumudi Online
Thursday, 19 September 2024 5.13 AM IST

ഒറ്റ ദിവസം കൊണ്ട് കഴുത്തിലെ കറുപ്പ് മാറ്റാം; അടുക്കളയിൽ ഉള്ള ഈ സാധനങ്ങൾ മാത്രം മതി

Increase Font Size Decrease Font Size Print Page
neck

പല കാരണങ്ങൾ കൊണ്ടാണ് കഴുത്തിന് ചുറ്റും കറുത്ത നിറം വരുന്നത്. ഹോർമോണുകളുടെ വ്യതിയാനം, അമിതമായി വെയിൽ കൊള്ളുന്നത്, പെട്ടെന്ന് തടി കൂടുന്നത്, പ്രമേഹം, മാലയുടെ അലർജി ഇതിലേതെങ്കിലുമൊരു കാരണത്താലാണ് നിങ്ങളുടെ കഴുത്തിന് ചുറ്റും കറുപ്പ് നിറമുണ്ടാകുന്നത്. പല വഴികൾ പരീക്ഷിച്ചിട്ടും ഇതിന് പരിഹാരം കാണാൻ കഴിയുന്നില്ലേ? എന്നാൽ ഇനി വിഷമിക്കണ്ട വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റം കണ്ടുതുടങ്ങും. മൂന്ന് സ്റ്റെപ്പുകളായിട്ടാണ് ഇത് ചെയ്യുന്നത്.

സ്റ്റീമിംഗ്

ചെറു ചൂട് വെള്ളത്തിൽ മുക്കിയ തോർത്ത് അല്ലെങ്കിൽ ടവൽ ഉപയോഗിച്ച് കഴുത്തിന് ചുറ്റും രണ്ട് മിനിട്ട് ആവി കൊള്ളുക.

സ്ക്രബ്

സ്ക്രബ് ചെയ്യുന്നതിനായി കുറച്ച് കാപ്പിപ്പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയിൽ യോജിപ്പിച്ചെടുക്കുക. കഴുത്തിന് ചുറ്റും പുരട്ടി രണ്ട് മിനിട്ട് കൈ ഉപയോഗിച്ച് നന്നായി സ്ക്രബ് ചെയ്യുക. ശേഷം നാരങ്ങയുടെ തോടിൽ സ്ക്രബ് എടുത്ത് രണ്ട് മിനിട്ട് വീണ്ടും മസാജ് ചെയ്യുക. സ്ക്രബ് ചെയ്ത ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.

പായ്ക്ക്

കുറച്ച് ഗോതമ്പ് മാവിലേയ്ക്ക് തൈര്, ഉരുളക്കിഴങ്ങിന്റെ നീര്, കുറച്ച് നാരങ്ങാ നീര് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഒറ്റ ഉപയോഗത്തിൽ തന്നെ നിറവ്യത്യാസം കാണാവുന്നതാണ്.

മുഖത്ത് ഉപയോഗിക്കുന്ന ഫേസ്‌വാഷ്, ക്രീം, പായ്ക്ക് എന്നിവ കഴുത്തിലും ഉപയോഗിച്ചാൽ ഒരുപരിധി വരെ നിറവ്യത്യാസം വരുന്നത് തടയാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NECK, BLACK COLOUR IN NECK, PIGMENTATION, BEAUTY TIPS, BEAUTY TIPS MALAYALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.