പാലക്കാട്: ചിറ്റൂർ, മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലായി ജില്ലയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ. 146 കുടുംബങ്ങളിലെ 352 പേർ ക്യാമ്പുകളിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ചിറ്റൂർ താലൂക്കിലെ നെല്ലിയാമ്പതിയിൽ പാടഗിരി പാരിഷ് പള്ളിയിൽ 12 കുടുംബങ്ങളിലെ 29 പേരെയും കയറാടി വില്ലേജിലെ വീഴ്ലിയിൽ ചെറുനെല്ലിയിൽ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബൽ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച മൂന്ന് വീടുകളിലും മാറ്റി പാർപ്പിച്ചിട്ടുണ്ട്.
മണ്ണാർക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ സർക്കാർ ഹൈസ്കൂളിൽ 39 കുടുംബങ്ങളിലെ 110 പേരുണ്ട്. പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പുളിക്കൽ ഗവ. യു.പി സ്കൂളിൽ 30 കുടുംബങ്ങളിലെ 82 പേരെയും പാലക്കയം പാമ്പൻതോട് അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളിലെ 8 പേരും പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പാമ്പൻതോട് ഹെൽത്ത് സെന്ററിൽ അഞ്ച് കുടുംബങ്ങളിലെ 11 പേരുമുണ്ട്. അട്ടപ്പാടി ഷോളയൂർ ചിറ്റൂർ പാരിഷ് ഹാളിൽ 18 കുടുംബങ്ങളിലെ 38 പേരെയും ഷോളയൂർ വെങ്കകടവ് കമ്മ്യൂണിറ്റിഹാളിൽ 27 കുടുംബങ്ങളിലെ 32 പേരെയും പടവയൽ വില്ലേജിൽ ആനക്കല്ല് അങ്കണവാടിയിൽ 5 കുടുംബങ്ങിലെ 20 പേരെയും മാറ്റിപ്പാർപ്പിച്ചു. അഗളി വിമലാഭവനിൽ ഒരു കുടുംബത്തിലെ 5 പേരെയും മാറ്റി പാർപ്പിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |