SignIn
Kerala Kaumudi Online
Friday, 26 April 2024 11.33 PM IST

യൂകോ ബാങ്കിന് ₹123.61 കോടി ഒന്നാംപാദ ലാഭം

കൊച്ചി: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ യൂകോ ബാങ്ക് 123.61 കോടി രൂപ ലാഭം രേഖപ്പെടുത്തി. 1,093.43 കോടി രൂപയാണ് പ്രവർത്തനലാഭം. മൊത്തം ബിസിനസ് 7.13 ശതമാനം ഉയർന്ന് 3,56,677.47 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.85 ശതമാനത്തിൽ നിന്ന് 2.49 ശതമാനത്തിലേക്ക് കുറഞ്ഞത് ബാങ്കിന് നേട്ടമായി.

പ്രവർത്തനലാഭം, അറ്റ പലിശവരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ മികച്ച വർദ്ധന അറ്റാദായം ഉയരാൻ സഹായകമായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സോമ ശങ്കര പ്രസാദ് പറഞ്ഞു. നടപ്പുവർഷം അഖിലേന്ത്യാതലത്തിൽ 200 പുതിയശാഖകൾ തുറക്കും. ഇതിൽ ഏഴെണ്ണം കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UCO BANK, NET RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.