തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് 15ന് യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന തിരംഗ യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി, കുന്നംകുളം, കാഞ്ഞാണി, ഇരിങ്ങാലക്കുട, പുതുക്കാട്, മണ്ണുത്തി എന്നിവിടങ്ങളിൽ നിന്ന് രണ്ടിന് ആരംഭിക്കുന്ന ത്രിവർണ്ണ പതാകയുമേന്തിയുള്ള ബൈക്ക് റാലികൾ അയ്യന്തോൾ അമർജവാൻ ജ്യോതിയിൽ സംഗമിച്ച് ഒരുമിച്ച് നടുവിലാലിലെത്തിച്ചേരും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ മഹാതിരംഗയാത്രയായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയിൽ സമാപിക്കും. അയ്യായിരത്തിലധികം പേർ തിരംഗയാത്രയിൽ പങ്കാളികളാകും. തിരംഗയാത്രയുടെ സമാപന പൊതുസമ്മേളനം കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |