SignIn
Kerala Kaumudi Online
Saturday, 27 April 2024 1.48 AM IST

വിദ്യാർത്ഥികളിലേക്കും ലഹരി; വിനോദ സഞ്ചാരകേന്ദ്രങ്ങളിലും എക്സൈസ് പിടിമുറുക്കും

drugs

തൃശൂർ: കഞ്ചാവ് ലഭിക്കാൻ കോതമംഗലത്തേക്കോ ഫോർട്ട് കൊച്ചിയിലേക്കോ പോകാൻ പ്‌ളസ് ടു വിദ്യാർത്ഥിനിയോട് ഉപദേശിച്ച വ്‌ളോഗർ പിടിയിലായതോടെ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ വ്യാപകമാകുന്നതായി വിവരം. ഓണക്കാല സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിദ്യാർത്ഥികൾ കൂട്ടമായി എത്താനിടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും എക്‌സൈസ് പരിശോധന കടുപ്പിക്കും. തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കഞ്ചാവ് എങ്ങനെ വിദ്യാർത്ഥിനിയിലേക്ക് എത്തിക്കുന്നുവെന്നത് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുന്നുണ്ട്. റൂറൽ എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസും അന്വേഷണം തുടങ്ങിയിരുന്നു.

വിദ്യാർത്ഥികളെ കൂടുതലായി ബോധവത്കരിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശം. വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ വിദ്യാലയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്തുന്നതിന് എക്‌സൈസ് വകുപ്പിന് കീഴിൽ ലഹരിവർജന മിഷനായ വിമുക്തി 'ഉണർവ്' പദ്ധതിയുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ട്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ചുള്ള വിവരം നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാർ വഴിയും ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

  • ഓണക്കാലത്ത് പിടിമുറുക്കും

ഓണാഘോഷത്തോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം എക്‌സൈസ് വകുപ്പ് തുറന്നു. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളും തുറന്നു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിർമ്മാണവും വിതരണവും തടയുക എന്നിവയാണ് കൺട്രോൾ റൂം പ്രവർത്തനം കൊണ്ട് ലക്ഷ്യമിടുന്നത്. സെപ്തംബർ 12 വരെയാകും സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലയളവ്.

  • വിവരമറിയിച്ചാൽ പ്രതിഫലം നൽകും

അനധികൃതമായ സ്പിരിറ്റ് അടക്കമുള്ളവ സംസ്ഥാനത്തേക്ക് കടത്തുന്നതായോ, കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നവർക്ക് സർക്കാർ തക്ക പ്രതിഫലം നൽകും. ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം അറിയിക്കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകണം.

- കെ. പ്രേംകൃഷ്ണ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ


കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതി അറിയിക്കാം:

  • സ്റ്റേറ്റ് കൺട്രോൾ റൂം - 0471 2332073
  • ജില്ലാ കൺട്രോൾ റൂം - 0487 2361237 9447178060, 9496002868
  • ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ തൃശൂർ - 9447178060
  • അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ തൃശൂർ - 9496002868
  • എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ് - 9400069582
  • തൃശൂർ സർക്കിൾ ഓഫീസ് - 0487 232 7020, 9400069583
  • ഇരിങ്ങാലക്കുട സർക്കിൾ ഓഫീസ് - 0480 28328009400069589
  • വടക്കാഞ്ചേരി സർക്കിൾ ഓഫീസ് - 0484 232407 9400069585
  • വാടാനപ്പിള്ളി സർക്കിൾ ഓഫീസ് - 0487 2290005 9400069587
  • കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ് - 0480 28093390 9400069591

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.