SignIn
Kerala Kaumudi Online
Thursday, 29 September 2022 8.38 PM IST

30 ദിവസം കൊണ്ട് അഞ്ചുകോടിയുടെ സമ്മാനങ്ങൾ, ഒരു രൂപയുമായി വന്നോളൂ എന്തും വാങ്ങിപ്പോകാം , മൈജിയിൽ ഓണം 'വടംവലി' തുടങ്ങി

my-g-
മൈജി ഫ്യൂച്ചറിന്റെ ഓണം ഓഫർ ഡിസ്‌കൗണ്ട് കൂപ്പണിന്റെ പ്രകാശനം നടി മഞ്ജുവാര്യർ കോഴിക്കോട് നടന്ന ചടങ്ങിൽ നിർവഹിക്കുന്നു. മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി, സംവിധായകൻ ജിസ് ജോയ് എന്നിവർ സമീപം.

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ ബ്രാൻഡായ മൈജിയിൽ ഓണം 'വടംവലി' തുടങ്ങി. മലയാളിക്ക് ഓണം ആഘോഷമാക്കാൻ വെറും 30 ദിവസങ്ങൾ കൊണ്ട് അഞ്ചുകോടി രൂപയുടെ സുനിശ്ചിത സമ്മാനങ്ങളും അത്യുഗ്രൻ ഡിസ്‌കൗണ്ടുകളുമായിട്ടാണ് കേരളത്തിലെ 104 ഷോറൂമുകളും ഒരുങ്ങിയിരിക്കുന്നതെന്ന് മൈജി ചെയർമാൻ ആൻ‌ഡ് മാനേജിംഗ് ഡയറക്ടർ എ.കെ.ഷാജി പറഞ്ഞു. ബ്രാൻഡ് അംബാസിഡർ മഞ്ജുവാര്യർക്കൊപ്പം ഓണം ഓഫർ പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 15 വരെ മാത്രമായിരിക്കും ഓഫർ ലഭ്യമാവുക. ഓഫർ കാലാവധിയായ 30 ദിവസങ്ങൾക്കുള്ളിൽ തന്നെ 5 കോടി രൂപയുടെ സമ്മാനങ്ങളും മെഗാ ഡിസ്‌ക്കൗണ്ടുകളും ഉപഭോക്താക്കൾക്ക് മൈജി വിതരണം ചെയ്തിരിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് ലഭിക്കും, സ്‌ക്രാച്ച് ചെയ്താൽ ഡിസ്‌കൗണ്ടോ, സമ്മാനമോ ഉറപ്പായും നേടാനും സാധിക്കും. അഞ്ച് മുതൽ 100ശതമാനം വരെ ഡിസ്‌കൗണ്ടുകൾ ഉൾപ്പെടുന്ന ബമ്പർ ആനുകൂല്യങ്ങളും സ്മാർട്ട്‌ഫോൺ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽ.ഇ.ഡി ടി.വി തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളും ഭാഗ്യശാലികൾക്കായി ഈ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുകളിൽ ഒളിഞ്ഞിരിക്കുന്നതായും ഷാജി പറഞ്ഞു. ചടങ്ങിൽ മോഹൻലാലും മഞ്ജുവാര്യരും ഒന്നിച്ചഭിനിയിക്കുന്ന പരസ്യചിത്രവും റിലീസ് ചെയ്തു.


കാത്തിരിപ്പില്ലാതെ വമ്പൻ സമ്മാനങ്ങൾ ഉടനടി നേടാം എന്നതാണ് മൈജി വടംവലി ഓണം ഓഫറിന്റെ പ്രത്യേകത. കേരളത്തിലുടനീളമുള്ള മൈജി-മൈജി ഫ്യൂച്ചർ സ്റ്റോറുകളിലൂടെ ഈ ഓഫർ ഏവർക്കും ലഭ്യമാകും. വമ്പൻ സമ്മാനങ്ങളുടെ, സൂപ്പർ മെഗാ ഡിസ്‌കൗണ്ടുകളുടെ ഈ വടംവലിയിൽ ജയം മൈജിയുടെ പ്രിയ ഉപഭോക്താക്കൾക്കായിരിക്കും. മൈജി ഷോറൂമുകൾ സന്ദർശിക്കുന്ന ഏതൊരാൾക്കും മൈജി സ്‌റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് സ്മാർട്ട് ഓണം ലക്കി ഡ്രോ കോണ്ടസ്റ്റിൽ പങ്കെടുത്ത് വിസിറ്റ് ആൻഡ് വിന്നിലൂടെ 5 ലക്ഷം രൂപയുട സ്മാർട്ട് ഹോം കോംബോ നേടാൻ അവസരമുണ്ട്. ഇതിൽ യോഗ്യത നേടാൻ പർച്ചേസ് നടത്തേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ ആകർഷണം. ഇതിനെല്ലാം പുറമെ വിവിധ ബ്രാൻഡുകൾ നൽകുന്ന അത്യാകർഷകമായ ഓഫറുകൾ മുഖേന വിലയേറിയ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നേടാൻ സാധിക്കും. മൈജി വടംവലി ഓണം ഓഫറുകൾ മൈജി ഓൺലൈനിലും ലഭ്യമാണ്. ഒരുരൂപയുമായി വന്നാൽ മൈജിയിലും ഫ്യൂച്ചർ ഷോറൂമുകളിലുമുള്ള എന്തും വാങ്ങിപ്പോകാം. അതിനുള്ള ഇ.എം.ഐ സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.


ഈ ഓണക്കാലത്ത് നാല് പുതിയ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ കൂടി മൈജിയുടെ ശ്രേണിയിൽ ചേരും. സെപ്റ്റംബർ ഒന്നിന് ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലും സെപ്റ്റംബർ മൂന്നിന് കാഞ്ഞങ്ങാടും പയ്യന്നൂരും മൈജി ഫ്യൂച്ചർ പ്രവർത്തനമാരംഭിക്കുമെന്നും ഷാജി പറഞ്ഞു. മൈജി ഓണം ഓഫർ പ്രകാശനവേളയിൽ സംവിധായകൻ ജിസ് ജോയിയും പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MY G, MYG ONAM OFFER, MY G SCRATCH AND WIN, MY G ONAM VADAMVALI, MANJU WARRIER, MOHANLAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.