അടൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിൽ വർഗീയവാദികൾക്ക് ഒരു പങ്കുമില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി ക്യാപ്റ്റനായിട്ടുള്ള കടമ്പനാട് പഞ്ചായത്ത്തല ജാഥ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണൻ മണ്ണടിയിൽ ഉദ്ഘാടനം ചെയ്തു. കടമ്പനാട് സമാപിച്ച ജാഥ ഏരിയ സെക്രട്ടറി സി.അജി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എസ്.അനൂപ്, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സി. കൃഷ്ണദാസ്, അവിനാഷ് പള്ളീനഴികത്ത്, രാജീവ്, രഞ്ജിത്ത്, കുഞ്ഞുമോൻ, വസന്ത, മഞ്ചു, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |