വളയം: ചെറുമോത്ത് എം.എൽ.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് കവിയും ചരിത്രാദ്ധ്യാപകനുമായ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്ര നിർമ്മിതിയുടെ സ്രോതസുകളായി സാമൂഹ്യ ശാസ്ത്ര ക്ലബുകൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപിക കെ.പി.ജമീല അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ കെ.കെ.റുബീന, കെ.രഞ്ജിനി, വിദ്യാർത്ഥികളായ ആയിഷ മെഹബിൻ, ഹന്ന ഫാത്തിമ എന്നിവർ
പ്രസംഗിച്ചു. പി.കെ.ഖാലിദ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |