കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പ്രവർത്തിക്കുന്ന ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ നേതൃത്വത്തിലെ പിച്ച് ഫെസ്റ്റിന് തുടക്കം. മത്സ്യ സംസ്കരണ സമുദ്രോത്പന്ന മേഖലകളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മികച്ച ആശയങ്ങൾക്കായി യുവസംരംഭകർക്ക് ഇടയിൽ നടത്തുന്ന മത്സരമാണ് പിച്ച് ഫെസ്റ്റ്. തെരഞ്ഞെടുത്ത 40 യുവസംരംഭകരാണ് പങ്കെടുക്കുന്നത്. കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ പിച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മികച്ച ആശയങ്ങൾ സ്റ്റാർട്ടപ്പാക്കാൻ സംരംഭകർക്ക് പരിശീലനവും മൂന്ന് ലക്ഷം രൂപ അടിസ്ഥാന മൂലധനവും കുഫോസ് ബിസിനസ് ഇൻകുബേഷൻ സെന്റർ നൽകുമെന്ന് വൈസ് ചാൻസർ ഡോ.റിജി ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |