കൊല്ലം: കൊല്ലം മാസിന്റെ നേതൃത്വത്തിലുള്ള ഒ.എൻ.വി മലയാളം പഠനകേന്ദ്രം ലൈബ്രറിയുടെ രണ്ടാമത് ഒ.എൻ.വി. പുരസ്കാരത്തിന് എം. മുകുന്ദന്റെ 'നൃത്തം ചെയ്യുന്ന കുടകൾ' എന്ന നോവൽ തിരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ആശ്രാമം സന്തോഷ് രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്കാരം. 12ന് വൈകിട്ട് 5ന് കൊല്ലം സോപാനം കലാകേന്ദ്രത്തിൽ മന്ത്റി കെ.എൻ. ബാലഗോപാൽ പുരസ്കാരം സമ്മാനിക്കും. പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അദ്ധ്യക്ഷനാകും. സി.പി.എം ജില്ലാസെക്രട്ടറി എസ്. സുദേവൻ, മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |