തിരുവനന്തപുരം:ക്വിറ്റ് ഇന്ത്യ ദിനം ജനതാദൾ-എസ് ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ കമ്മിറ്റി കാമരാജ് ഹാളിൽ സംഘടിപ്പിച്ച യോഗം ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ഒരൊറ്റ ജനതയായി ഇന്ത്യക്കാരെ ചേർത്തുനിറുത്തുന്നതിൽ ഭരണഘടന മഹത്തായ പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിറുത്താൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.കൊല്ലങ്കോട് രവീന്ദ്രൻ നായർ, തകിടി കൃഷ്ണൻനായർ, വി.സുധാകരൻ, വല്ലൂർ രാജീവ്, കരൂംകുളം വിജയകുമാർ, കെ.എസ്.ബാബു,കോളിയൂർ സുരേഷ്, വേളി പ്രമോദ്, വിപിൻ ചന്ദ്രൻ,സെൽവരാജ് ഗബ്രിയേൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |