SignIn
Kerala Kaumudi Online
Friday, 07 October 2022 5.06 AM IST

പ്രഫുൽ പട്ടേലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹർജി

praful-patel

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലുൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീം കോടതിയിൽ ഹർജി. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഭരണത്തിന് സുപ്രീം കോടതി നിയമിച്ച രൂപീകരിച്ച താത്കാലിക ഭരണ സമിതിയാണ് കോടതിയലക്ഷ്യ നടപടികൾക്കായി ഹർജി നൽകിയിരിക്കുന്നത്. പ്രഫുൽ പട്ടേലിനൊപ്പം ഡൽഹി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി പ്രഭാകരൻ ഉൾപ്പെടെ 8 പേർക്കെതിരെയാണ് സമിതി ഹർജി നൽകിയിരിക്കുന്നത്. താത്കാലിക ഭരണ സമിതിയുടെ പ്രവർത്തനം പദവി ദുരുപയോഗം ചെയ്ത് പ്രഫുൽ തടസപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു. ​അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട പ്രഫുൽ ഫിഫയുടെ കൗൺസിൽ മെമ്പർ എന്ന നിലയിൽ ഇടപെടലുകൾ നടത്തുന്നുവെന്നും താത്കാലിക ഭരണസമിതി സ്വീകരിച്ച നടപടികൾ തടസപ്പെടുത്തുന്നതിന് സംസ്ഥാന ഫുട്‌ബാൾ അസോസിയേഷനുകൾക്കിടയിൽ തെറ്റായ പ്രചാരണം നടത്തുവെന്നും ഹർജിയിൽ ആരോപക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, PRAFUL PATEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.