തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണ വിചാരസത്രം നാളെ പത്തിന് തൃശൂർ ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ അദ്ധ്യക്ഷൻ കെ. സതീശ് ചന്ദ്രൻ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ വിചക്ഷണരായ പി. ചിത്രൻ നമ്പൂതിരിപ്പാട്, പി.സി. തോമസ് എന്നിവരെ ആദരിക്കും. ഏകതാ ജ്യോതി തെളിക്കുമെന്ന് ജില്ലാ ഉപാദ്ധ്യക്ഷൻ വേണാട് വാസുദേവൻ, സെക്രട്ടറി പി.ആർ. ഉണ്ണി, സംസ്ഥാന നിയമവേദി കൺവീനർ പി.ആർ. പ്രഭാകരൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |