ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഗജദിനം ആചരിക്കും. രാവിലെ എട്ട് മുതൽ ദേവസ്വം ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ്, തുടർന്ന് നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന സംവാദം, ആനയെ അറിയാം ബോധവത്കരണ ശിൽപ്പശാല, സ്കൂൾ വിദ്യാർത്ഥികൾക്കായി ഞാൻ കണ്ട ആന എന്ന വിഷയത്തിൽ ചിത്രരചന എന്നിവയാണ് പ്രധാന പരിപാടികൾ. ഗജ ദിനാചരണത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവഹിക്കും. ചടങ്ങിൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് വിശിഷ്ടാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |