തിരുവനന്തപുരം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗനിർഭരമായ പങ്കുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച 'സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. ഹണി അദ്ധ്യക്ഷത വഹിച്ചു.രചന കൺവീനർ എസ്.ബിനു സ്വാഗതവും, ജോയിന്റ് കൺവീനർ പൂവത്തൂർ ചിത്രസേനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |