ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന തല രാമായണ മത്സരങ്ങൾ 13ന് ചെങ്ങന്നുർ മഹാദേവക്ഷേത്രത്തിൽ നടത്തും. രാമായണ പ്രശ്നോത്തരി, പ്രഭാഷണം, രാമായണ പാരായണം, ഉപന്യാസം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. രാവിലെ 10ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ബോർഡിന്റെ കീഴിലുള്ള 20 ദേവസ്വം ഗ്രൂപ്പുകളിലെയും മത്സര വിജയികളായ 200 ഓളം മതപാഠശാലാ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.ബിന്ദു, കോ-ഓർഡനേറ്റർ വി.കെ. രാജഗോപാൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |