വണ്ടൂർ: പോരൂർ ചെറുകോട് കെ.എം.എം.എ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് വീട് നിർമ്മിക്കുന്നു. വണ്ടൂർ സബ്ജില്ലാ സ്കൗട്ടിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് നിർമ്മാണം. 15 ലക്ഷത്തോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചതിന്റെ ഉദ്ഘാടനം എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. പോരൂർ പഞ്ചായത്ത് പ്രസിഡന്റ് വി. റാഷിദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ എം,. മുജീബ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ശിവശങ്കരൻ , വണ്ടൂർ ഡി.ഇ.ഒ ഉമ്മർ എടപ്പറ്റ , വണ്ടൂർ എ.ഇ.ഒ എ. അപ്പുണ്ണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |