SignIn
Kerala Kaumudi Online
Friday, 20 September 2024 3.33 AM IST

ഓണത്തിന് മമ്മൂട്ടി ,മോഹൻലാൽ ചിത്രങ്ങളില്ല, പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട് തി​രുവോണദി​വസം

Increase Font Size Decrease Font Size Print Page

പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട് തി​രുവോണദി​വസം
ഗോ​ൾ​ഡ്,​ ​ഒ​രു​ ​തെ​ക്ക​ൻ​ ​ത​ല്ലു​കേ​സ്,​ ​പ​ട​വെ​ട്ട്,​ ​ഒ​റ്റ് ​ ​പാ​ൽ​തു​ ​ജാ​ൻ​വ​ർ​ ​എ​ന്നി​വ​യാ​ണ് ​മ​റ്റ് ​ചി​ത്ര​ങ്ങൾ

patham

മ​മ്മൂ​ട്ടി​ ,​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​ചെ​യ്യാ​ത്ത​ ​ഒാ​ണ​ക്കാ​ല​മാ​യി​രി​ക്കും​ ​ഇ​ത്ത​വ​ണ.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​റോ​ഷാ​ക്ക് ​ഒാ​ണം​ ​റി​ലീ​സ് ​ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ങ്കി​ലും​ ​പോ​സ്റ്റ് ​പ്രൊ​‌​ഡ​ക്ഷ​ൻ​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ​ ​ഒാ​ണ​ത്തി​ന് ​എ​ത്തി​ല്ല​ .​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​മോ​ൺ​സ്റ്റ​ർ​ ​ഒാ​ണ​ത്തി​ന് ​എ​ത്തു​മെ​ന്ന് ​ഉ​റ​പ്പി​ച്ചെ​ങ്കി​ലും​ ​പൂ​ജ​ ​റി​ലീ​സി​ലേ​ക്ക് ​മാ​റു​ക​യും​ ​ചെ​യ്തു.​ ​
കൊ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ​ര​ണ്ട് ​ഒാ​ണ​ക്കാ​ലം​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്ക് ​ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​വ​ണ​ ​അ​തി​നു​ ​മാ​റ്റ​മു​ണ്ട്.​ ​ആ​റു​ ​ചി​ത്ര​ങ്ങ​ൾ​ ​ഒാ​ണ​ക്കാ​ല​ത്ത് ​റി​ലീ​സ് ​ചെ​യ്യും.​ ​വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്രാ​ണ്ട്,​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഗോ​ൾ​ഡ്,​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​പ​ട​വെ​ട്ട്,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​, ​അ​ര​വി​ന്ദ് ​സ്വാ​മി​ ​ചി​ത്രം​ ​ഒ​റ്ര്,​ ​ബി​ജു​മേ​നോ​ൻ​ ​ചി​ത്രം​ ​ഒ​രു​ ​തെ​ക്ക​ൻ​ ​ത​ല്ലു​കേ​സ്,​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​നാ​യ​ക​നാ​യ​ ​പാ​ൽ​തു​ ​ജാ​ൻ​വ​ർ​ ​എ​ന്നി​വ​യാ​ണ് ​ഒാ​ണ​ച്ചി​ത്ര​ങ്ങ​ൾ.​
​ച​രി​ത്ര​ ​നാ​യ​ക​നാ​യ​ ​ആ​റാ​ട്ടു​പ്പു​ഴ​ ​വേ​ലാ​യു​ധ​പ്പ​ണി​ക്ക​രു​ടെ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​സി​ജു​ ​വി​ത്സ​ൺ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​വ​ൻ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ഒാ​ണ​ച്ചി​ത്ര​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മുതൽമു​ട​ക്കു​ള്ള​ ​ചി​ത്ര​വും​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടാ​ണ്.​ ​ഗോ​കു​ലം​ ​മു​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നാ​ണ് ​നി​ർ​മ്മാ​ണം.​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യാ​ണ് ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട് സെപ്തംബർ 8ന് എ​ത്തു​ന്ന​ത്.​ ​പ്രേ​മം​ ​എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഗോ​ൾ​ഡ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജും​ ​ന​യ​ൻ​താ​ര​യും​ ​ആ​ണ് ​നാ​യ​ക​നും​ ​നാ​യി​ക​യും.​വി​ന​യ് ​ഫോ​ർ​ട്ട്,​ ​അ​ജ് ​മ​ൽ​ ​അ​മീ​ർ,​ ​അ​ബു​സ​ലിം,​ ​സൈ​ജു​കു​റു​പ്പ്,​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ,​ ​കൃ​ഷ്ണ​ശ​ങ്ക​ർ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ദീ​പ്തി​ ​സ​തി,​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ,​ ​ശാ​ന്തി​കൃ​ഷ്ണ,​ ​ജ​ഗ​ദീ​ഷ്,​ ​പ്രേം​കു​മാ​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ചെ​മ്പ​ൻ​ ​വി​നോ​ദ്,​ ​റോ​ഷ​ൻ​ ​മാ​ത്യു,​ ​ബാ​ബു​രാ​ജ് ​തു​ട​ങ്ങി​ ​വ​മ്പ​ൻ​ ​താ​ര​നി​ര​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​
ചി​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റിം​ഗും​ ​സ്റ്റ​ണ്ടും​ ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്ട്സും​ ​അ​നി​മേ​ഷ​നും​ ​ക​ള​ർ​ഗ്രേ​ഡി​ങ്ങും​ ​അ​ൽ​ഫോ​ൻ​സ് ​ത​ന്നെ​യാ​ണ് ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​നി​വി​ൻ​പോ​ളി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ണ്ണി​വ​യ്‌​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ണ്ണി​ ​വ​യ്ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ​ട​വെ​ട്ട് ​ന​വാ​ഗ​ത​നാ​യ​ ​ലി​ജു​ ​കൃ​ഷ്ണ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​
അ​രു​വി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴ​ക​ത്തും​ ​കോ​ൾ​ഡ് ​കേ​സ് ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലേ​ക്കും​ ​എ​ത്തി​യ​ ​അ​ദി​തി​ ​ബാ​ല​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​കൈ​ന​ക​രി​ ​ത​ങ്ക​രാ​ജ്,​ ​ബാ​ല​ൻ​ ​പാ​റ​യ്ക്ക​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​അ​ര​വി​ന്ദ് ​സ്വാ​മി​ ​എ​ന്നി​വ​രെ​ ​നാ​യ​ക​ൻ​മാ​രാ​ക്കി​ ​ടി.​പി​ ​ഫെ​ല്ലി​നി​ ​ത​മി​ഴി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ഒ​റ്റ്.​ ​ഇ​രു​പ​ത്തി​യ​ഞ്ചു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ര​വി​ന്ദ് ​സ്വാ​മി​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ത്രി​ല്ല​ർ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​ജാ​ക്കി​ ​ഷ​റോ​ഫും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​തെ​ലു​ങ്ക് ​താ​രം​ ​ഇൗ​ഷ​ ​റ​ബ​ ​ആ​ണ് ​നാ​യി​ക.​ ​എ​സ്.​ ​സ​ജീ​വ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​
​ദി​ ​ഷോ​ ​പീ​പ്പി​ളി​ന്റെ​ ​ബാ​ന​റി​ൽ​ ​ത​മി​ഴ് ​താ​രം​ ​ആ​ര്യ​യും​ ​ആ​ഗ​സ്റ്റ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ജി​ ​ന​ടേ​ശ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​
ബി​ജു​ ​മേ​നോ​ൻ​ ​നാ​യ​ക​നാ​വു​ന്ന​ ​ഒ​രു​ ​തെ​ക്ക​ൻ​ ​ത​ല്ലു​ ​കേ​സ്ആ​ണ് ​മ​റ്റൊ​രു​ ​ഒാ​ണ​ചി​ത്രം.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​പ​ത്മ​പ്രി​യ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​പ്ര​ശ​സ്ത​ ​എ​ഴു​ത്തു​കാ​ര​ൻ​ ​ജി.​ആ​ർ.​ ​ഇ​ന്ദു​ഗോ​പ​ന്റെ​ ​അ​മ്മി​ണി​ ​പി​ള്ള​ ​വെ​ട്ടു​കേ​സ് ​എ​ന്ന​ ​ചെ​റു​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​ശ്രീ​ജി​ത്ത് ​എ​ൻ.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​രാ​ജേ​ഷ് ​ചി​ന്നാ​ട​ൻ​ ​ആ​ണ് ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണം.​ ​റോ​ഷ​ൻ​ ​മാ​ത്യു,​ ​നി​മി​ഷ​ ​സ​ജ​യ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഇ​ ​ഫോ​ർ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​കേ​ഷ് ​ആ​ർ.​ ​മേ​ത്ത,​ ​സി.​വി.​ ​സാ​ര​ഥി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​
-​ബേ​സി​ൽ​ ​ജോ​സ​ഫി​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​സം​ഗീ​ത് ​പി.​ ​രാ​ജ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​ൽ​തു​ ​ജാ​ൻ​വ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ളി​ക്കു​ട്ടി​ ​എ​ന്ന് ​പേ​രി​ട്ട​ ​പ​ശു​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ഇ​ന്ദ്ര​ൻ​സ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ഉ​ണ്ണി​മാ​യ​ ​പ്ര​സാ​ദ്,​ ​ജ​യ​കു​റു​പ്പ് ​എ​ന്നി​വ​രോ​ടൊ​പ്പം​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​വി​നോ​യ് ​തോ​മ​സ് ,​-​അ​നീ​ഷ് ​അ​ഞ്ജ​ലി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAMMPTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.