ടൈറ്റിൽ പ്രഖ്യാപനം ചിങ്ങം ഒന്നിന്
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി രവിയും.
അദിതി കഴിഞ്ഞ ദിവസം ലൊക്കേഷനിൽ ജോയിൻ ചെയ്തു.സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.തെന്നിന്ത്യൻ താരം വിനയ് ഗായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ്, പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരാണ് മറ്റ് താരങ്ങൾ. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉദയ കൃഷ്ണ രചന നിർവഹിക്കുന്നു. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു.ആർ.ഡി. ഇല്യൂമിനേഷൻസിന്റെ ബാനറിലാണ് നിർമ്മാണം.അതേസമയം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ആഗസ്റ്റ് 17 ന് നടക്കും.
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിലേക്ക് അന്ന് ഒരു വലിയ പ്രഖ്യാപനം ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |