കൊച്ചി: യു.കെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനലിറ്റിക്സ് കേരളത്തിലെ സർവകലാശാലകളുമായി സഹകരിച്ച് അനലിറ്റിക്സ് ആൻഡ് ഡേറ്റാ സമ്മിറ്റ് സംഘടിപ്പിക്കുന്നു. 16 മുതൽ കേരള സർവകലാശാലയിൽ ആരംഭിക്കുന്ന സമ്മിറ്റ് 25ന് കാലിക്കറ്റ് സർവകലാശാലയിലും 26ന് എം.ജി സർവകലാശാലയിലും നടക്കും. ബിസിനസ് അനലിറ്റിക്സ്, ഡേറ്റാ സയൻസ് മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മിറ്റ് സർവകലാശാലകളിലെ കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരെയാണ് ലക്ഷ്യമിടുന്നത്. യു.കെ ആസ്ഥാനമായ ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ഐ.എസ്.ഡി.സി) സഹകരണത്തോടെയുമാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഡേറ്റാ സയൻസ് രംഗത്തെ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും സമ്മിറ്റിൽ സംബന്ധിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനലിറ്റിക്സ് ഹെഡ് ഒഫ് എഡ്യൂക്കേഷൻ ഡോ.ക്ളെയർ വാൽഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |