പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിപണന കേന്ദ്രങ്ങളും മുട്ടുമണ്ണിൽ പ്രവർത്തിക്കുന്ന കർഷക സഹായ കേന്ദ്രവും എല്ലാ രണ്ടാം ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, ജൈവീക രീതിയിൽ കൃഷിചെയ്യാൻ സഹായിക്കുന്ന കീട കുമിൾനാശിനികൾ, ജൈവവളങ്ങൾ, സൂക്ഷ്മ മൂലക കൂട്ടുകൾ, മൂന്നുമാസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ എന്നിവയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും ലഭിക്കും. 04692661821( എക്സ്റ്റൻഷൻ 214), 8078572094 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |