കൊച്ചി: കാശ്മീരിനെ ആസാദ് കാശ്മീരെന്ന് വിശേഷിപ്പിച്ച മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. വിഘടനവാദികളും വിഘടനവാദ ശക്തികളും എടുക്കുന്ന നിലപാടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എയുടേത്.
ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നും പാക്കിസ്ഥാന്റെ കീഴിലുള്ള കാശ്മീരിനെ ആസാദ് കാശ്മീരെന്നും വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹത്തിൽ കുറഞ്ഞതല്ല. അതുകൊണ്ട് ഈ എം.എൽ.എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം.
ജനപ്രതിനിധി എന്ന നിലയിൽ നിയമസഭയിൽ ഇരിക്കുന്നത് കേരളത്തിന് അപമാനമാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സർക്കാരും പാർട്ടിയും രാജിവയ്ക്കാൻ ആവശ്യപ്പെടണം. കാശ്മീരിൽ കഴിഞ്ഞദിവസം പോലും ജീവൻ വെടിഞ്ഞ സൈനികരെ അപമാനിക്കുന്ന സമീപനമാണ് ഈ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |