കൊടകര: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആദ്യത്തെ കേംബ്രിഡ്ജ് സർട്ടിഫിക്കേഷൻ സംഘടിപ്പിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് ആൻഡ് അസസ്മെന്റ് സൗത്ത് ഏഷ്യയുടെ കീ അക്കൗണ്ട് മാനേജർ കെവിൻ ഹരോൾഡ് ജൂഡ് കോയ്ൻ മുഖ്യാതിഥിയായി. കോളേജിൽ നടത്തിയ എല്ലാ കേംബ്രിഡ്ജ് ഇംഗ്ലീഷ് യോഗ്യതാ പരീക്ഷകളിലും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ 60 പേർക്ക് സർട്ടിഫിക്കറ്റ് കൈമാറി. സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഡേവിസ് ചെങ്ങിനിയാടന്‍ കെവിൻ കേംബ്രിഡ്ജിന്റെ ഫലകം സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.എൽ.ജോയ് , സെന്റർ മാനേജർ ഗീതു ജോസി എന്നിവർ സന്നിഹിതരായി. ഉന്നതവിജയം നേടിയവർക്കായി മാനേജർ കെവിൻ ഹരോൾഡ് ജൂഡ് കോയ്നിന്റെ ഓറിയന്റേഷനും ഇന്ററാക്ടീവ് സെഷനുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |