ചേർപ്പ്: പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ഒരു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്.എൻ നഗർ കൈപ്പറമ്പൻ അമലിനെ (19) നെടുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് പ്രതി പെൺകുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. അനുദാസ്, എ.എസ്.ഐ. ബാലസുബ്രമണ്യൻ, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ ജയന്തി, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |