ചോറ്റാനിക്കര: മദ്യലഹരിയിൽ മറ്റൊരാളുടെ കാർ സ്വന്തമാണെന്ന് കരുതി ഓടിച്ചുപോയയാൾ പിടിയിൽ. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ വീട്ടിൽ ആഷ്ലി (53) യാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ചോറ്റാനിക്കരയിലെ ബാറിന് സമീപമാണ് സംഭവം. ബാറിൽ നിന്ന് മദ്യപിച്ചശേഷം റോഡിലിറങ്ങിയ ആഷ്ലി നിർത്തിയിട്ടിരുന്ന കാറിൽ കയറി ഓടിച്ചു പോകുകയായിരുന്നു. അപരിചിതൻ കാറിൽ കയറിതുകണ്ട് അതിലുണ്ടായിരുന്ന വീട്ടമ്മയും കുട്ടിയും ഭയന്ന് ഒച്ചയിട്ടു. വെപ്രാളത്തിലായ മദ്യപൻ ഓടിച്ച കാർ പലയിടത്തും തട്ടുകയും ചെയ്തു. വീട്ടമ്മ സ്റ്റീയറിംഗിൽ കയറിപ്പിടിച്ചതോടെ കാർ വഴിയരികിൽ പാനി പൂരി വിൽക്കുന്ന കടയിലും ട്രാൻസ്ഫോർമറിന്റെ വേലിക്കെട്ടിലും ഇടിച്ചുനിന്നു. അതോടെ സംഘർഷഭരിതമായ നിമിഷങ്ങൾക്ക് അവസാനമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പോലീസ് മദ്യപനെ കയ്യോടെ പിടികൂടി. വാഹനം നിർത്തിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയുടെ കൈക്ക് ചെറിയ പരിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |