SignIn
Kerala Kaumudi Online
Thursday, 19 September 2024 3.20 AM IST

ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ പിഴുതെറിഞ്ഞു; തിരുവനന്തപുരത്ത് ഒരാൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
augustin

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. വലിയവിള സ്വദേശി അഗസ്റ്റിനാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാൾ പിഴുതെറിഞ്ഞത്. കൊട്ടക്കലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.


പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി ജെ പി പ്രവർത്തകർ ത്രിവർണ പതാക ഉയർത്തിയിരുന്നു. കോട്ടക്കലിൽ പച്ചക്കറി വ്യാപാരം നടത്തുന്ന അഗസ്റ്റിൻ, തന്റെ കടയുടെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറയുകയായിരുന്നു.


പ്രതിഷേധം വകവയ്ക്കാതെ ബി ജെ പി പ്രവർത്തകർ പതാക ഉയർത്തി, തുടർന്ന് ഓടിയെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. കേസിൽ അഗസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, INDEPENDENCE DAY, NATIONAL FLAG, BJP, POLICE, ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.