വൈറ്റില: ദേശിയപാത എൻ.എച്ച് 47ൽ ചക്കരപ്പറമ്പ് വൈശാലി ജംഗ്ഷന് സമീപം പാതയോരത്ത് തണൽ നൽകിയിരുന്ന വൃക്ഷത്തിന്റെ ശിഖരങ്ങൾ പൂർണ്ണമായും രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു. ഇതിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. റഹീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, അയൂബ് മേലേടത്ത്, ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര, ഉഷ ജയകുമാർ, ഷക്കീല മറ്റപ്പള്ളി, ഷാജി ഏബ്രഹാം, എം.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |