ന്യൂഡൽഹി : കാശ്‌മീരിനെ കുറിച്ചുള്ള വിവാദ ഫേസ്‌ബുക്ക് പോസ്റ്റിലെ പരാമർശങ്ങളിൽ പ്രതികരിക്കാതെ മുൻമന്ത്രി കെ.ടി.ജലീൽ. കാശ്മീരിൽ നിന്ന് ഡൽഹിയിലെത്തിയ ജലീൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ഫേസ്‌ബുക്ക് പോസ്റ്റ് ഇന്ന് ജലീൽ പിൻവലിച്ചിരുന്നു. സി.പി.എം നിർദ്ദേശത്തെ തുടർന്നായിരുന്നു പോസ്റ്റ് പിൻവലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത വാചകങ്ങൾ പിൻവലിക്കുന്നതായി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.
ജലീലിന്റെ പരാമർശം തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രിമാരായ പി. രാജീവ്, എം.വി. ഗോവിന്ദൻ എന്നിവർ രംഗത്തെത്തി . ജലീലിന്റെ പോസ്റ്റ് വിവാദമായതിന് പിന്നാലെ സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |