SignIn
Kerala Kaumudi Online
Friday, 26 April 2024 9.03 PM IST

വനിതാ വികസനകോർപ്പറേഷൻ: മെഗാ സംരംഭക കൂട്ടായ്മയും വായ്പാവിതരണവും

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസനകോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ സംരംഭക കൂട്ടായ്മ ചൊവ്വാഴ്ച രാവിലെ 10ന് ഡി.പി.ഐയിലെ ജവഹർ സഹകരണ ഭവനിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നോർക്കാ റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ നോർക്കാ വനിതാ മിത്ര പദ്ധതിയും വായ്പാ വിതരണവും ഉദ്ഘാടനം ചെയ്യും.

വനിതാ വികസന കോർപ്പറേഷന്റെ പരസ്യ ചിത്രം ചെയർപേഴ്സൺ കെ.സി റോസക്കുട്ടിയും സംരംഭകത്വ പരിശീലന പദ്ധതി വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജും ഉദ്ഘാടനം ചെയ്യും.
മാനേജിംഗ് ഡയറക്ടർ ബിന്ദു.വി.സി,വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക.ജി,ആർ.യു.ഡി.എസ്.ഇ.ടി.ഐ ഡയറക്ടർ പേഴ്സി ഡസ്മണ്ട് ജോസഫ്,നോർക്കാ സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.

കുടുംബശ്രീകൾക്ക് ഒരു സിഡിഎസ് മുഖേന 3 കോടി രൂപയും,2 വർഷത്തെ വിദേശ വാസം കഴിഞ്ഞ് വന്ന വനിതാ സംരംഭകർക്ക് നോർക്കയുടെ സഹകരണത്തോടെ 30 ലക്ഷം രൂപയും,വനിതാ സംരംഭകർക്ക് 30 ലക്ഷം രൂപയുമാണ് 6 ശതമാനം പലിശ നിരക്കിൽ നൽകുന്നത്.നോർക്കയുടെ സഹകരണത്തോടെ വായ്പ എടുക്കുന്നവർ കൃത്യമായി തിരിച്ചടച്ചാൽ,​തിരച്ചടവ് പലിശയിൽ 3 ശതമാനവും ആകെ തുകയിനത്തിൽ 20 ശതമാനവും സബ്സിഡി നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANITHACORPORATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.