SignIn
Kerala Kaumudi Online
Saturday, 27 April 2024 2.05 AM IST

സമയം തെറ്റി ഓട്ടം, ട്രെയിൻ യാത്രക്കാർ പെരുവഴിയിൽ

കൊല്ലം: സമയം തെറ്റിയോടി റെയിൽവേ യാത്രക്കാരെ പെരുവഴിയിലാക്കുന്നു. സമയക്രമം പാലിക്കാത്തതിനാൽ മിക്ക യാത്രക്കാരും കണക്ഷൻ ട്രെയിൻ കിട്ടാതെ സ്റ്റേഷനുകളിൽ കുടുങ്ങുകയാണ്.

കോട്ടയം ഭാഗത്ത് നിന്ന് രാവിലെ കൊല്ലത്തെത്തുന്ന യാത്രക്കാർക്ക് തിരുവനന്തപുരത്തെത്താവുന്ന കണക്ഷൻ ട്രെയിനാണ് പുനലൂർ- നാഗർകോവിൽ എക്സ്‌പ്രസ്. രാവിലെ 5.25ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന പാസഞ്ചർ, റെയിൽവേയുടെ സമയം അനുസരിച്ച് കൊല്ലം സ്റ്റേഷനിൽ എത്തേണ്ടത് 7.35 ആണ്. പുനലൂരിൽ നിന്നുള്ള നാഗർകോവിൽ എക്സ്‌പ്രസ് 7.40ന് കൊല്ലത്ത് നിന്ന് പുറപ്പെടും. എന്നാൽ സമയം പാലിക്കാത്തതിനാൽ പാസഞ്ചർ എത്തുമ്പോഴേക്കും നാഗർകോവിൽ ട്രെയിൻ പുറപ്പെട്ടിരിക്കും.

പാസ‌‌ഞ്ചറിന്റെ എഞ്ചിൻ സ്റ്റേഷനിൽ കയറുന്ന സമയത്തുതന്നെ നാഗർകോവിൽ ട്രെയിൻ വിട്ടുപോകുന്ന സന്ദർഭങ്ങളുമുണ്ടാകുന്നുണ്ട്. പാസഞ്ചർ പെരിനാട് സ്റ്റേഷനിൽ നിന്ന് 7.14ന് പുറപ്പെടുമെങ്കിലും വൈകിയാണ് കൊല്ലത്തെത്തുന്നത്.

രാവിലെ കോട്ടയം ഭാഗത്തുനിന്ന് തിരുവന്തപുരത്തേക്ക് പോകാൻ നിരവധി യാത്രക്കാരാണ് പാസഞ്ചറിൽ എത്തുന്നത്. കണക്ഷൻ ട്രെയിൻ ഉറപ്പാക്കിയാൽ കോട്ടയം മുതലുള്ള യാത്രക്കാർക്ക് കൊല്ലത്തിറങ്ങി യാത്ര തുടരാനാകും. ഇത് സാദ്ധ്യമായാൽ 8.03ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ജയന്തി ജനതയിലെ തിരക്ക് ഒഴിവാക്കാനാകും.

തുടർ യാത്രയിൽ കുരുങ്ങുന്നു

1. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പട്ടിരുന്ന ശബരിയുടെ സമയം മാറിയതും ദുരിതം

2. തിരുവനന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്നത് 10.30ന്

3. സമയം മാറ്റിയപ്പോൾ പകരം സംവിധാനം ഒരുക്കിയില്ല

4. മധുര - പുനലൂർ എക്സ്‌പ്രസ് രാവിലെ 8.35ന് കൊല്ലത്തെത്തും

5. കൊല്ലം- കോട്ടയം- എറണാകുളം മെമു രാവിലെ 8.20ന് കൊല്ലത്തുനിന്ന് പുറപ്പെടും

6. മെമുവിന്റെ സമയത്തിൽ മാറ്റം വരുത്തിയാൽ കണക്ഷൻ യാത്ര ഒരുങ്ങും

7. കോട്ടയം- കൊല്ലം മെമുവിന് മൺറോത്തുരുത്തിൽ രാവിലെ സ്റ്റോപ്പില്ല

സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റം വരുത്തിയാൽ തുടർ യാത്ര സാദ്ധ്യമാകും. റെയിൽവേ നടപടികൾ വേഗത്തിലാക്കണം.

ലിയോൺസ്, സെക്രട്ടറി,

ഫ്രണ്ട്സ് ഓൺ റെയിൽസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.