കൊച്ചി: ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ദ്ധരുടെ സമ്മേളനം കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു. ഇമേജിംഗ് ആൻഡ് ഫിസിയോളജി കൗൺസിൽ ഒഫ് ഇന്ത്യയാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. രോഗികളുടെയും ചികിത്സാ മേഖലയുടെയും താത്പ്പര്യങ്ങൾ ഒരുപോലെ പരിഗണിക്കുന്ന നയവും മികച്ച സംവിധാനവും പൊതുസ്വകാര്യ മേഖലകളുടെ സഹകരണത്തോടെ വികസിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂർ പറഞ്ഞു. കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ നിയുക്ത പ്രസിഡന്റ് ഡോ. വിജയ് ബാംഗ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.പി. മോഹനൻ, ഡോ. റോണി മാത്യു, ഡോ.എ. ജാബിർ, ഡോ. അശോക് സേത്ത്, ഡോ.എസ്. അജിത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |