തൃശൂർ: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനവും ധനകാര്യ സേവനരംഗത്ത് 74 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുള്ള സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് ഓഫീസ് ആഗസ്റ്റ് 17ന് പ്രവർത്തനം ആരംഭിക്കും. ഗോൽഡ് ലോൺ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, മൈക്രോഫിനാൻസ് വായ്പ, എം.എസ്.എം.ഇ വായ്പ, ഹ്രസ്വകാല വായ്പ, സ്വകാര്യ വാണിജ്യവായ്പ തുടങ്ങിയ സേവനങ്ങൾ കമ്പനിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥാപനങ്ങൾവഴി ഉപഭോക്താക്കൾക്ക് എളുപ്പം ലഭ്യമാക്കുകയാണ് ലക്ഷ്യം.
മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ., തൃശൂർ മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപാൽ, കോർപ്പറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ, പെരിങ്ങാവ് കൗൺസിലർ എൻ.എ.ഗോപകുമാർ, ഡെപ്യൂട്ടി കളക്ടർ റെജി ജോസഫ്, ചലച്ചിത്രതാരങ്ങളായ ഇന്നസെന്റ്, സ്വാസിക തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |