SignIn
Kerala Kaumudi Online
Saturday, 27 April 2024 8.03 PM IST

കർഷകദിന ആചരണം.

farmer

കോട്ടയം. കൃഷിഭവ​ന്റെയും ന​ഗരസഭയുടെയും വിവിധ പാടശേഖരസമിതിയുടെയും കാർ‍ഷിക വികസന സമിതിയുടെയും പ്രാദേശിക സർവീസ് സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് 11.30ന് പകൽവീട്ടിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ജൈവ കാർഷിക സെമിനാറും നടത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ന​ഗരസഭ ചെയർപേഴ്സൺ ബിൻസി സെബാ​സ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. 'ജൈവകൃഷിയും ആവശ്യകതയും' എന്ന വിഷയത്തിൽ ഡോ.ജേക്കബ് മാത്യു ക്ലാസ് നയിക്കും. യോ​ഗത്തിൽ കോട്ടയം കൃഷിഭവന്റെ പരിധിയിലുള്ള തെരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിക്കും. കൃഷി ഫീൽഡ് ഓഫീസർ കെ.സോമലേഖ സ്വാ​ഗതവും അസി.അ​ഗ്രികൾച്ചർ ഓഫീസർ ജോയ് സി നന്ദിയും അറിയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, FARMER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.