കോട്ടയം. ലോകത്തെ എല്ലാ രാജ്യങ്ങളും ആക്രമിക്കാൻ ഭയക്കുന്ന രാജ്യമായി ഭാരതം ശക്തി പ്രാപിച്ചുവെന്ന് റിട്ട. ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. അമൃത മഹോത്സവം സംഘാടകസമിതി കോട്ടയത്ത് സംഘടിപ്പിച്ച വിദ്യാർത്ഥി മഹാറാലിയുടെ ഫ്ളാഗ് ഒഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസം കഴിയുന്തോറും ഭാരതം കൂടുതൽ കൂടുതൽ ശക്തിയാർജിക്കുകയാണെന്നും നിലവിൽ ഭാരതം സുശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം എം.ടി. സെമിനാരി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വിദ്യാർത്ഥി മഹാറാലി തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് സമാപിച്ചു.
സമാപന സമ്മേളന കരസേന മുൻ ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദ് ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. കേസരി വാരികയുടെ മുഖ്യപത്രാധിപർ ഡോ.എൻ.ആർ.മധു സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോട്ടയം, പാമ്പാടി, പുതുപ്പള്ളി, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. കെ.മോഹനകണ്ണൻ രചിച്ച 'ഭാരത സ്വാതന്ത്ര്യ സംഘർഷ ചരിത്രം' എന്ന പുസ്തകത്തിന്റെ പ്രകാശനവും വേദിയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |