ഫോർട്ട് കൊച്ചി: ജയിൽ ഒഫ് ഫ്രീഡം സ്വതന്ത്ര സമര സേനാനികളായ അബ്ദുൾ റഹ്മാൻ സാഹിബ്, മുൻ എം. എൽ. എ കെ. ജെ.ഹർഷൽ എന്നിവരുടെ ചിത്രങ്ങൾ മാറ്റിയ നിലയിൽ കണ്ടതിനെതിരെ തുടർന്ന് ജയിലിന്റെ നവീകരണ ഉദ്ഘാടനവേദിയിൽ എം. പി ഹൈബി ഈഡൻ പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. എച്ച്. നാസർ പൊലീസിൽ പരാതിപ്പെട്ടു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവത്തകർ പ്രതിഷേധ സൂചകമായി സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷമീർ വളവത്ത് ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് പ്രവത്തകരായ ഇ.എ. ഹാരിസ്, പി. എ.സുബൈർ,പി.എസ്. സമദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |