മണ്ണാർക്കാട്: ഫുട്ബാൾ അസോസിയേഷൻ ജനറൽ ബോഡിയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
2022 - 23 സീസണിലെ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ രണ്ടാം വാരത്തിൽ നടത്താനും എം.എഫ്.എ യോഗം തീരുമാനിച്ചു.
പുതിയ മെമ്പർഷിപ്പുകൾ നൽകി സംഘടന വിപുലീകരിക്കുന്നതിനും സപ്തംബർ നാലിന് മണ്ണാർക്കാട് വെച്ച് നടക്കുന്ന സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ലാ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഭാരവാഹികളായി മുഹമ്മദ് ചെറൂട്ടി (പ്രസിഡന്റ്), ഫിറോസ് ബാബു (ജനറൽ സെക്രട്ടറി), സലിം മറ്റത്തൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |