പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം വിപുലമായി ആഘോഷിച്ച് നാടും നഗരവും. സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലും ദേശീയ പതാകകൾ ഉയർത്തിയും മധുരം വിതരണം ചെയ്തും ഘോഷയാത്രകൾ സംഘടിപ്പിച്ചുമാണ് സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിച്ചത്.
കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേ
ഡിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യപോലെ വിശാലവും വൈവിധ്യ പൂർണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പ് അപകടത്തിലാകുന്നതിനെതിരെ നാം ജാഗരൂകരാകണം. ഭരണഘടനാ മൂല്യങ്ങളായ രാഷ്ട്രത്തിന്റെ പരമാധികാരം, സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവ സംരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യ ദിനാഘോഷം. സ്വതന്ത്ര ഭാരതത്തിനായി പ്രയത്നിക്കുകയും ജീവൻ ബലി നൽകുകയും ചെയ്ത ധീര സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്റെ രക്ഷയ്ക്കായി വീരമൃത്യു വരിച്ച സേനാ അംഗങ്ങളെയും ആദരവോടെ സ്മരിക്കുന്നു. അറിയപ്പെടാത്ത അനേക ലക്ഷം സമര പോരാളികളുടെ നിസ്വാർത്ഥവും ത്യാഗ സമ്പൂർണവും സമർപ്പണ മനോഭാവത്തോട് കൂടിയുള്ള സമരങ്ങളുടെ സംഭാവന കൂടിയാണ് സ്വാതന്ത്ര്യം. ദാരിദ്ര്യം, പട്ടിണി, രോഗം എന്നിവയിൽ നിന്നും മുക്തമായ മെച്ചപ്പെട്ട ജീവിതമാണ് നാം കാണുന്ന സ്വപ്നം. ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, സാംസ്കാരിക വികസനം എന്നിവ ലഭ്യമാക്കുന്നതിൽ കേരളത്തിന് മികച്ച മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ വി.കെ.ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ പ്രിയാ അജയൻ, ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, എ.ഡി.എം കെ.മണികണ്ഠൻ, ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി.റീത്ത എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി. എൽ.ഡി.എഫ് കൺവീനർ വി.ചാമുണ്ണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എൻ.സി.പി ജില്ലാ ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി ചൊല്ലിക്കൊടുത്തു. ഭരണഘടനയെ അപ്രസക്തമാക്കുകയും മതേതര ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾ രാജ്യത്ത് നടമാടുന്ന ഘട്ടത്തിലാണ് ഭരണഘടനയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് എൽ.ഡി.എഫ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്വതന്ത്ര്യദിനാചരണം സംഘടിപ്പിച്ചത്. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ. കുശലകുമാർ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ കെ.കെ.ദിവാകരൻ, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി പി.ആർ.ജോർജ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.സിദ്ധാർത്ഥൻ, ജനതാദൾ ജില്ലാ സെക്രട്ടറി കെ.ആർ.ഗോപിനാഥ്, എ.ഭാസ്കരൻ (എൽ.ജെ.ഡി), അഡ്വ. നൈസ് മാത്യു (കേരളാ കോൺഗ്രസ്) എന്നിവർ സംസാരിച്ചു.
നെന്മാറ: അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നെന്മാറ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പാതക ഉയർത്തലും ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലൽ, മധുരവിതരണം തുടങ്ങിയവ നടത്തി. നെന്മാറ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.കുഞ്ഞൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. എൻ.ഗോഗുൽദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൽദോ, കെ.സുരേഷ്കുമാർ, എം. പി. വേണുഗോപാലൻ, വിനേഷ് തലവട്ടാംപാറ, വി.എം.സ്കറിയ, സി.കെ.ബിന്ദു, എസ്.പ്രശാന്ത്, ആർ.അനൂപ് എന്നിവർ നേത്യത്വം നൽകി.
അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നെന്മാറ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |