SignIn
Kerala Kaumudi Online
Saturday, 27 April 2024 9.10 PM IST

കർഷകദിനത്തിൽ വിവിധ പരിപാടികൾ

1

തൃശൂർ: ചിങ്ങം ഒന്ന് ആയ ഇന്ന് കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടത്തും.

മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ, ആറ്റിക്, സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലുമാണ് പരിപാടികൾ.

കർഷക സെമിനാർ, കർഷകരെ ആദരിക്കൽ, കർഷക - ശാസ്ത്രജ്ഞ മുഖാമുഖം, നടീൽ ഉപാധികളുടെ വിതരണം, കുട്ടിക്കർഷകരെ അനുമോദിക്കൽ, വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ഉണ്ടാകും.

സർവകലാശാലയുടെ വിത്തുവണ്ടിയുടെ ഓണക്കാല വിപണനം ഇന്ന് കയ്പമംഗലത്ത് നിന്ന് ആരംഭിക്കും. മില്ലറ്റ് പാർക്ക് ഉദ്ഘാടനം, കർഷകർക്കുളള മത്സരപരിപാടികൾ, തെരഞ്ഞെടുത്ത ഗ്രാമങ്ങളിൽ യന്ത്രവത്കരണം, സൗഹൃദ സംഗമങ്ങൾ, പരിശീലനങ്ങൾ, കർഷകകൂട്ടായ്മ രൂപീകരണം എന്നിവയും വിവിധ കേന്ദ്രങ്ങളിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.