പയ്യന്നൂർ : കോർപ്പറേറ്റ് ദാസ്യ രാഷ്ട്രീയ നേതൃത്വങ്ങളെ ജനപക്ഷ രാഷ്ട്രീയം കൊണ്ട് ചോദ്യം ചെയ്യുക എന്ന മുദ്രാവാക്യവുമായി കോർപ്പറേറ്റ് രാജിനെതിരെ ഗാന്ധിയൻ കളക്ടീവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി പയ്യന്നൂർ ടൗൺ സ്ക്വയറിൽ നടന്നു വന്ന സ്വരാജ് സത്യാഗ്രഹം സമാപിച്ചു.സത്യാഗ്രഹം അനുഷ്ഠിച്ച സണ്ണി പൈകട , കെ.ഇ.കരുണാകരൻ, എം.ഉണ്ണിക്കൃഷൻ എന്നിവർക്ക് പ്രമുഖ ഗാന്ധിയനും വാർധ സേവാഗ്രാം ആശ്രം ട്രസ്റ്റ് ചെയർമാനുമായ ടി.ആർ.എൻ. പ്രഭു നാരങ്ങനീര് നൽകിയാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്. കോർപ്പറേറ്റ് അടിമത്വത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ജനകീയ മുന്നേറ്റം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. സമാപന സമ്മേളനം ടി.ആർ.എൻ. പ്രഭു ഉദ്ഘാടനം ചെയ്തു. സർവോദയ മണ്ഡലം നേതാവ് എ.കെ.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയനും സംഘാടക സമിതി ജനറൽ കൺവീനറുമായ സണ്ണി പൈകട , ടി.പി.പത്മനാഭൻ , എ.കെ.സുരേശൻ മാഹി , വി.കെ.രവീന്ദ്രൻ , വിനോദ് എരവിൽ , അത്തായി ബാലൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |