SignIn
Kerala Kaumudi Online
Friday, 26 April 2024 10.29 AM IST

നൂപുർ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി അൽക്വ ഇദ

nupur-sharma

മുംബയ്: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി അൽക്വ ഇദ. നൂപുർ ശർമ്മയെ നീതിക്കു മുമ്പിൽ കൊണ്ടുവരണമെന്നാണ് അൽക്വ ഇദ ഇന്ത്യയുടെ മുഖപത്രമായ നവ ഇഗവ ഇ ഹിന്ദ് ആവശ്യപ്പെടുന്നത്. ഒസാമ ബിൻ ലാദന്റെയും അയ്മൻ അൽ സവാഹിരിയുടെയും ചിത്രത്തിനൊപ്പമാണ് ലേഖനം പുറത്തുവിട്ടത്.

ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബയ് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് ജൂണിലും അൽക്വ ഇദ ഭീഷണി മുഴക്കിയിരുന്നു. എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമം നടന്നതുൾപ്പെടെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സുരക്ഷാ സേന ഭീഷണി വിശദമായി പരിശോധിച്ചു വരികയാണെന്നും നൂപുർ ശർമയ്ക്ക് സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NUPUR SHARMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.