പൂവാർ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്താണ് (19) പിടിയിലായത്. പ്ലസ്ടു വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം കുട്ടി പഠിക്കുന്ന സ്കൂളിന് പരിസരത്ത് വന്ന് ബന്ധം കൂടുതൽ ദൃഢമാക്കി. ശേഷം ശ്രീകാന്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ശ്രീകാന്ത് പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് കാഞ്ഞിരംകുളം എസ്.എച്ച്.ഒ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പോസ്കോ നിയമപ്രകാരം ശ്രീകാന്തിനെതിരെ കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |