എടപ്പാൾ: ഈ വർഷത്തെ മികച്ച കർഷകനുള്ള എടപ്പാൾ ലയൺസ് ക്ലബ്ബ് ഹരിത മിത്ര പുരസ്കാരം ഇ.അബ്ദുൾ ലത്തീഫിന്. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകൾ ചേർന്നുള്ള പ്രദേശത്തെ ഏറ്റവും മികച്ച സംയോജിത കൃഷി രീതികൾ അനുവർത്തിക്കുന്ന മാതൃകാ കർഷകനുള്ള പുരസ്കാരത്തിനായി അതത് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപക്ഷകൾ പരിഗണിച്ചാണ് പുരസ്കാരം. കോലൊളൊമ്പ് സ്വദേശിയായ അബ്ദുൾ ലത്തീഫ് മുമ്പ് സംസ്ഥാന സർക്കാറിന്റെ കർഷകശ്രീ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
5,001 രൂപയും ഫലകവുമാണ് സമ്മാനം. മലപ്പുറം ജില്ലാ കൃഷി ജോയന്റ് ഡയറക്ടറായി വിരമിച്ച ജയന്തകുമാറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. അടുത്ത ദിവസം പ്രത്യേക ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രസിഡന്റ് സുധൻ.സി.വി, സെക്രട്ടറി യു.മുഹമ്മദ്. സനിൽകുമാർ കൊട്ടാരത്തിൽ, അജിത്, അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |