തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി പതാക ഉയർത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ.അനൂപ് ചന്ദ്രൻ പൊതുവാൾ, സീനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ ഡോ.കെ. പി. പൗലോസ്, സീനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ ഡോ. രമേശൻ പിള്ള, കാർഡിയോ വാസ്കുലാർ സർജൻ ഡോ.ഉണ്ണികൃഷ്ണൻ, ജനറൽ സർജൻ ഡോ. ജെയിംസ്, ചീഫ് ലെയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ, സെക്യൂരിറ്റി ഓഫീസർ ജേക്കബ് സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |